Posts

VATTAVADA -IDUKKI

Image
A fascinating place observes beauty and its surrounding carries a gentle essence of breeze which delights a mind of tourist. Being such an ideal it has not gained much popularity like that of Munnar a beauty within is yet to be explored and an understanding is yet to get mature. A scenic village is blessed with a beauty of climate and that’s a prime reason of growing vegetation, series of amazing flora grows in an area of Vattavada such as Apple, Orange, and Strawberry, Blackberry, Plums, Gooseberry, Egg fruits, peach & passion fruits nurture here which is not to be found in its parental state Kerala. Besides a beauty of flora it is also blessed with a culture of fauna many rare species is to be seen around the valley of beauty where sunshine makes it look for beauty and in its reflection multicolored butterflies and other winged species flies with a delight of an utmost.  Plan a trip here its virgin land and amazing topography is sure to you away into a world...

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

Image
തൊമ്മൻകുത്ത്       വന്യമായ പ്രകൃതിയുടെ മടിത്തട്ടിലേക്ക്‌ ഒരു യാത്ര അതാണ് തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഫീൽ ചെയുന്നത്.1500 മീറ്റർ ഉയരത്തിൽ നിന്നും 7 തട്ടുകളായുള്ള വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ഒരു അരുവിയും ആണ് പ്രഥാനആകർഷണം.                      തൊടുപുഴയിൽ നിന്നും 18 കിലോമീറ്റർ യാത്രചെയ്താൽ തൊമ്മൻകുത്ത്‌ ഇക്കോ ടൂറിസം സെന്റെർ എത്തിച്ചേരാം. 20 രൂപയാണ് ടിക്കറ്റ്‌ നിരക്കു. നിങ്ങളുടെ ഒരു ട്രെക്കിംഗ് ആഗ്രഹിക്കുന്നുഎങ്കിൽ നവംബർ മുതൽ മെയ് വരെ അതിനും സൗകര്യം ഉണ്ട് വനത്തിനുള്ളിലെ മറ്റനേകം ചെറു വെള്ളച്ചാട്ടങ്ങളും കാണുന്നതിനും അവിടെ കുളിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭിക്കും 5 പേരുള്ള ഒരു ടീംന്  1000 രൂപയാണ് ഫീസ്‌ കൂടതൽ വരുന്ന ഓരോആൾക്കും 100 രൂപാ വീതവും. അന്യോഷങ്ങൾക്ക് : 8547601306 9539730001 8594069287 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.:കോട്ടയം എയർപോർട്ട് :നെടുംബാശ്ശേരി കൊച്ചി ടൗൺ: വണ്ണപ്പുറം ഉടുമ്പന്നൂർ കരിമണ്ണൂർ

മൂന്നാർ

Image
MUNNAR മുന്നാർ സഞ്ചാരികളുടെ സ്വർഗം. ദൈവത്തിന്റെ സ്വന്തംനാട്ടിലെ പ്രക്രതി  ഒരുക്കിയ അത്ഭുതം എന്നെ മൂന്നാറിനെ വിശേഷിപ്പിക്കാൻ കഴിയു. നല്ല ഒരു യാത്രാഅനുഭവം ആണ് നേര്യമംഗലം മുതൽ നിങ്ങൾക്ക് ലഭിക്കുന്നത് മുന്നാറിലേക്കെത്തുന്നതിനു മുൻപേ ചീയപ്പാറ വെള്ളച്ചാട്ടം നിങ്ങളുടെ മനം കവരും വര്ഷകാലത്തു റോഡിൽനിന്നാൽ പോലും വെള്ളത്തുള്ളികൾ നിങ്ങളെ തൊട്ടുരുമും തേയിലതോട്ടങ്ങൾ മനംകുളിർക്കുന്ന ഒരു കാഴ്ചയാണ് അവിടെ ഇറങ്ങി ഒരു ഫോട്ടോ എടുക്കാതെ നിങ്ങൾക്ക് മുൻപോട്ട്പോകാൻ കഴിയില്ല മുന്നാർ എത്തിയാൽ നിങ്ങളെ പ്രക്രതിയുടെ വിസ്മയകാഴ്ചകൾ കാത്തിരിക്കുന്നു രാജമല  വരയാടുകളുടെ സംരക്ഷണകേന്ദ്രം ആണ് രാജമല മുന്നാർ ടൌണിൽ നിന്നും മറയൂർ റൂട്ടിൽ 15 കിലോമീറ്റർ യാത്രചെയ്താൽ രാജമല എത്താം. അവിടെ നിന്നും ടൂറിസം ഡിപാർട്ട്മെന്റ് വാഹനത്തിൽ നിങ്ങളെ വരയാടുകളുടെ സംരക്ഷിത കേന്ദ്രത്തിലേക്ക്  കൊണ്ടുപോകുന്നതാണ് 8am- 5pm വരെയേ സന്ദര്ശനഅനുവാദമുള്ളൂ ലക്കം വെള്ളച്ചാട്ടം രാജമലയിൽ നിന്നും 13  കിലോമീറ്റർ കൂടിയാത്ര ചെയ്താൽ നിങ്ങൾക്ക് മനോഹരമായ ലക്കം വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും അവിടെ നിങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങുന...

ഗവി

Image
ഗവി കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി.  കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വണ്ടിപെരിയാർ നിന്നും കുമളിയിൽ നിന്നും ഗവിയിലെക്ക് പോകാം. വള്ളകടവ് ഉള്ള ചെക്ക്പോസ്റ്റിൽ നിന്ന് യാത്രക്കാർക്കും വണ്ടിക്കും ക്യാമറയ്കും പാസ്‌ എടുത്ത് യാത്ര തുടങ്ങാം കാടിന്റെ സുഖവും പച്ചപ്പും മഞ്ഞും ആസ്വദിച്ചു നല്ല ഒരു ട്രെക്കിംഗ് അനുഭവം. ഭാ...

കാഞ്ഞിരപ്പുഴ

Image
കാഞ്ഞിരപ്പുഴ ഇവിടെ നിന്നു നോക്കിയാല് വാക്കോടന് മല കാണാം. അതിനപ്പുറം ശിരുവാണി. മണ്ണാര്ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര് യാത്ര. ഇതു കാഞ്ഞിരപ്പുഴ. വാക്കോടന് മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന് ചെയ്യാവുന്ന ഡെസ്റ്റിനേഷന്. പാലക്കാട്ട് - കോഴിക്കോട് റൂട്ടില് മണ്ണാര്ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്പ്പടിയില് നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡ റില് കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര് തോട്ടങ്ങള്ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്റെ വടക്കേ ചെരുവില് അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു വാക്കോടന് മലയുടെ തണലിലേക്കാണു യാത്ര. നെല്പ്പാടങ്ങളില് നിന്നുള്ള കാറ്റ് തെങ്ങിന് തോട്ടങ്ങളും കടന്നെത്തുമ്പോള് കുളിരുകൂടിയപോലെ. നാലഞ്ചു പെട്ടിക്കടകളും ചായപ്പീടികയും കനാല്പ്പാലവുമുള്ള ചെറിയൊരു ടൗണിലെത്തി. വര്മംകോട്. ഇടതുഭാഗത്ത് ...

മരോട്ടിച്ചാൽ

Image
മരോട്ടിച്ചാൽ (ഇലഞ്ഞിപ്പാറ ) വെള്ളച്ചാട്ടം ഫോറസ്റ്റ് ഗാർഡോ ചെക്‌പോസ്‌റ്റോ ഇല്ലാത്ത അതിമനോഹരമായ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് മരോട്ടിച്ചാൽ അഥവാ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം , തൃശൂർ ടൗണിൽ നിന്നും 21 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൃശൂരിൻറെ ടൂറിസ്റ്റു മാപ്പിൽ ഇല്ല അത് കൊണ്ട് അധികമാരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവില്ല , മരോട്ടിച്ചാൽ സെന്ററിൽ നിന്നും കാട്ടിലേക്ക് കയറി ഒരു കിലോമീറ്റർ കഴിയുമ്പോഴേക്കും വല്ലൂർ കുത്തു കാണാം ഇതാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടമെന്നു പലരും തെറ്റിദ്ധരിക്കാറുണ്ട് പക്ഷെ കേട്ടറിവിനേക്കാൾ വലുതാണ് മരോട്ടിച്ചാൽ എന്ന സത്യം അത് കാണാൻ പിന്നെയും കാടു കയറണം ഏകദേശം ഒരു അഞ്ചു കിലോമീറ്ററോളം കൊടും കാട്ടിലൂടെ നടക്കണം അങ്ങോട്ടെത്തിച്ചേരാൻ കുത്തനെയുള്ള കയറ്റങ്ങളും ഇടയ്ക്കിടെ കാട്ടരുവികൾ ചാടിക്കടക്കേണ്ടി വരുന്നതും ബുദ്ധിമുട്ടിനേക്കാൾ കൂടുതലായി വളരെ ത്രില്ലിംഗ് ആയ ഒരു അനുഭവമാണ് .സമ്മാനിക്കുക അതിമനോഹരമായ വെള്ളച്ചാട്ടം , കൊടും കാട്ടിലൂടെയുള്ള സാഹസികമായ ട്രക്കിങ്‌ , വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നുള്ള കാടിൻറെ അതിമനോഹരമായ ദൃശ്യം ഇവയെല്ലാം നിയന്ത്രണാതീതമായി ...

റോസ് മല

Image
Rosemala സുന്ദരമായ ഒരു ഓഫ്‌ റോഡ് യാത്ര അനുഭവം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് മുന്പിലുള്ള ഒരു നല്ല ലക്ഷ്യ സ്ഥാനമാണ് റോസ് മല. തെന്മല -തെൻകാശി  റൂട്ടിൽ പാലരുവി കഴിഞ്ഞു ഒരു കിലോമീറ്റർ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ കൊല്ലം ജില്ലയിലേക്ക്‌ നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നു എങ്കിൽ തീർച്ചയായും നിങ്ങൾക്ക് റോസ്മല തിരഞ്ഞെടുക്കാം ഒപ്പം പാലരുവി വെള്ളച്ചാട്ടവും, തെന്മലഡാമും. ശുഭയാത്ര