Posts

Showing posts from February, 2018

ആനയാടികുത്ത്

Image
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം...ദൈവത്തിന്റെ സ്വന്തം നാട്ടിൽ അധികമാരും അറിയപ്പെടാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം-ആനയാടിക്കുത്ത്.ഇടുക്കി  ജില്ലയിലെ തൊടുപുഴയിൽ നിന്നും 22  കിലോമീറ്റർ  സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും  കണ്ടിരിക്കേണ്ട ഈ സ്ഥലം തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു പതിപ്പാണ്. അപകടം കൂടാതെ നീന്തലറിയാത്തവർക്കു പോലും കുളിക്കുവാനും, ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ആനയാടിക്കുത്ത് വെള്ളച്ചാട്ടം. വെള്ളത്തിൽ പാതി മുങ്ങി കിടക്കുന്ന ആനയേപ്പോലുള്ള കല്ല് ഇവിടുത്തെ  രസകരമായ കാഴ്ചയാണ്. തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം  വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തു...