മരോട്ടിച്ചാൽ (ഇലഞ്ഞിപ്പാറ ) വെള്ളച്ചാട്ടം ഫോറസ്റ്റ് ഗാർഡോ ചെക്പോസ്റ്റോ ഇല്ലാത്ത അതിമനോഹരമായ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് മരോട്ടിച്ചാൽ അഥവാ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം , തൃശൂർ ടൗണിൽ നിന്നും 21 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൃശൂരിൻറെ ടൂറിസ്റ്റു മാപ്പിൽ ഇല്ല അത് കൊണ്ട് അധികമാരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവില്ല , മരോട്ടിച്ചാൽ സെന്ററിൽ നിന്നും കാട്ടിലേക്ക് കയറി ഒരു കിലോമീറ്റർ കഴിയുമ്പോഴേക്കും വല്ലൂർ കുത്തു കാണാം ഇതാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടമെന്നു പലരും തെറ്റിദ്ധരിക്കാറുണ്ട് പക്ഷെ കേട്ടറിവിനേക്കാൾ വലുതാണ് മരോട്ടിച്ചാൽ എന്ന സത്യം അത് കാണാൻ പിന്നെയും കാടു കയറണം ഏകദേശം ഒരു അഞ്ചു കിലോമീറ്ററോളം കൊടും കാട്ടിലൂടെ നടക്കണം അങ്ങോട്ടെത്തിച്ചേരാൻ കുത്തനെയുള്ള കയറ്റങ്ങളും ഇടയ്ക്കിടെ കാട്ടരുവികൾ ചാടിക്കടക്കേണ്ടി വരുന്നതും ബുദ്ധിമുട്ടിനേക്കാൾ കൂടുതലായി വളരെ ത്രില്ലിംഗ് ആയ ഒരു അനുഭവമാണ് .സമ്മാനിക്കുക അതിമനോഹരമായ വെള്ളച്ചാട്ടം , കൊടും കാട്ടിലൂടെയുള്ള സാഹസികമായ ട്രക്കിങ് , വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നുള്ള കാടിൻറെ അതിമനോഹരമായ ദൃശ്യം ഇവയെല്ലാം നിയന്ത്രണാതീതമായി ...
Comments
Post a Comment