തൊമ്മൻകുത്ത് വെള്ളച്ചാട്ടം
തൊമ്മൻകുത്ത് വന്യമായ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര അതാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഫീൽ ചെയുന്നത്.1500 മീറ്റർ ഉയരത്തിൽ നിന്നും 7 തട്ടുകളായുള്ള വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ഒരു അരുവിയും ആണ് പ്രഥാനആകർഷണം. തൊടുപുഴയിൽ നിന്നും 18 കിലോമീറ്റർ യാത്രചെയ്താൽ തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്റെർ എത്തിച്ചേരാം. 20 രൂപയാണ് ടിക്കറ്റ് നിരക്കു. നിങ്ങളുടെ ഒരു ട്രെക്കിംഗ് ആഗ്രഹിക്കുന്നുഎങ്കിൽ നവംബർ മുതൽ മെയ് വരെ അതിനും സൗകര്യം ഉണ്ട് വനത്തിനുള്ളിലെ മറ്റനേകം ചെറു വെള്ളച്ചാട്ടങ്ങളും കാണുന്നതിനും അവിടെ കുളിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭിക്കും 5 പേരുള്ള ഒരു ടീംന് 1000 രൂപയാണ് ഫീസ് കൂടതൽ വരുന്ന ഓരോആൾക്കും 100 രൂപാ വീതവും. അന്യോഷങ്ങൾക്ക് : 8547601306 9539730001 8594069287 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.:കോട്ടയം എയർപോർട്ട് :നെടുംബാശ്ശേരി കൊച്ചി ടൗൺ: വണ്ണപ്പുറം ഉടുമ്പന്നൂർ കരിമണ്ണൂർ