കാഞ്ഞിരപ്പുഴ
കാഞ്ഞിരപ്പുഴ
ഇവിടെ നിന്നു നോക്കിയാല് വാക്കോടന് മല കാണാം. അതിനപ്പുറം ശിരുവാണി. മണ്ണാര്ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര് യാത്ര. ഇതു കാഞ്ഞിരപ്പുഴ. വാക്കോടന് മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന് ചെയ്യാവുന്ന ഡെസ്റ്റിനേഷന്.
പാലക്കാട്ട് - കോഴിക്കോട് റൂട്ടില് മണ്ണാര്ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്പ്പടിയില് നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡ റില് കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര് തോട്ടങ്ങള്ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്റെ വടക്കേ ചെരുവില് അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു വാക്കോടന് മലയുടെ തണലിലേക്കാണു യാത്ര. നെല്പ്പാടങ്ങളില് നിന്നുള്ള കാറ്റ് തെങ്ങിന് തോട്ടങ്ങളും കടന്നെത്തുമ്പോള് കുളിരുകൂടിയപോലെ. നാലഞ്ചു പെട്ടിക്കടകളും ചായപ്പീടികയും കനാല്പ്പാലവുമുള്ള ചെറിയൊരു ടൗണിലെത്തി. വര്മംകോട്. ഇടതുഭാഗത്ത് ഉയര്ന്നു നില്ക്കുന്ന വലിയ കല്പ്പടവു കാണാം. നേരേ മുന്നിലേക്ക് അല്പ്പംകൂടി. വാക്കോടന് മലയുടെ കിഴക്കേമാനത്തു സൂര്യനുദിക്കുന്നതേയുള്ളൂ. ശിരുവാണി ഡാമിന്റെ ഓരം ചേര്ന്നാണു കാഞ്ഞിരപ്പുഴ ഡാം. മലമ്പുഴയേക്കാള് വിസ്തൃതിയില് ജലശേഖരം. കളിയൂഞ്ഞാലും കാറ്റാടി മരങ്ങളും ബോട്ടും തണല്മരങ്ങളും പുല്ത്തകിടിയുമുള്ള പൂന്തോട്ടത്തിലേക്കു ഗെയ്റ്റ് തുറന്നു....
സാമ്യമകന്നോരുദ്യാനം...
കിഴക്കു ഭാഗത്തു പാലക്കയം. വടക്കു കിഴക്കേ മൂലയില് ഇരുമ്പകച്ചോല. തെക്ക് വാക്കോടന് മല. ഈ മലകളില് ഉറവയിടുന്നത് ആറേഴു പുഴകള്. ആ നീരൊഴുക്കു നിറയുന്നിടത്ത് ഒരു അണക്കെട്ട്. അതിനു താഴെ പുല്മേടുകള് നികത്തി ടൂറിസം ഡിപ്പാര്ട്ട്മെന്റൊരുക്കിയ ഉദ്യാനം. വിദേശികളെപ്പോലും വിരുന്നെത്തിക്കാന് കെല്പ്പുള്ള വിനോദസഞ്ചാര സാധ്യതകള് ഗ്രാമസൗന്ദര്യത്തിന്റെ നാണത്തില് ഒളിഞ്ഞു നിന്നതായിരിക്കാം. അതുകൊണ്ടാകാം കാഞ്ഞിരപ്പുഴയിലെ കാഴ്ചകള് വലിയ ക്യാമറകള്ക്കും ടൂറിസം പ്രോഗ്രാമുകള്ക്കും ഏറെ അകലെയായത്...
ഒരു വീക്കെന്ഡില് രാവിലെ വീട്ടില് നിന്നിറങ്ങിയാല് കാഞ്ഞിരപ്പുഴയിലെ സൂര്യാസ്തമയം കണ്ടു മടങ്ങാം. സഹ്യപര്വത നിരയുടെ ഇങ്ങേവശത്തു മലനിരകള് അണിഞ്ഞൊരുങ്ങി നില്ക്കുന്നു. മക്കള് കാണട്ടെ മലയും കാടും ജലാശയവും.

Comments
Post a Comment