മൂന്നാർ

MUNNAR
മുന്നാർ സഞ്ചാരികളുടെ സ്വർഗം. ദൈവത്തിന്റെ സ്വന്തംനാട്ടിലെ പ്രക്രതി  ഒരുക്കിയ അത്ഭുതം എന്നെ മൂന്നാറിനെ വിശേഷിപ്പിക്കാൻ കഴിയു. നല്ല ഒരു യാത്രാഅനുഭവം ആണ് നേര്യമംഗലം മുതൽ നിങ്ങൾക്ക് ലഭിക്കുന്നത്
മുന്നാറിലേക്കെത്തുന്നതിനു മുൻപേ ചീയപ്പാറ വെള്ളച്ചാട്ടം നിങ്ങളുടെ മനം കവരും വര്ഷകാലത്തു റോഡിൽനിന്നാൽ പോലും വെള്ളത്തുള്ളികൾ നിങ്ങളെ തൊട്ടുരുമും
തേയിലതോട്ടങ്ങൾ മനംകുളിർക്കുന്ന ഒരു കാഴ്ചയാണ് അവിടെ ഇറങ്ങി ഒരു ഫോട്ടോ എടുക്കാതെ നിങ്ങൾക്ക് മുൻപോട്ട്പോകാൻ കഴിയില്ല

മുന്നാർ എത്തിയാൽ നിങ്ങളെ പ്രക്രതിയുടെ വിസ്മയകാഴ്ചകൾ കാത്തിരിക്കുന്നു

രാജമല 



വരയാടുകളുടെ സംരക്ഷണകേന്ദ്രം ആണ് രാജമല മുന്നാർ ടൌണിൽ നിന്നും മറയൂർ റൂട്ടിൽ 15 കിലോമീറ്റർ യാത്രചെയ്താൽ രാജമല എത്താം. അവിടെ നിന്നും ടൂറിസം ഡിപാർട്ട്മെന്റ് വാഹനത്തിൽ നിങ്ങളെ വരയാടുകളുടെ സംരക്ഷിത കേന്ദ്രത്തിലേക്ക്  കൊണ്ടുപോകുന്നതാണ് 8am- 5pm വരെയേ സന്ദര്ശനഅനുവാദമുള്ളൂ

ലക്കം വെള്ളച്ചാട്ടം



രാജമലയിൽ നിന്നും 13  കിലോമീറ്റർ കൂടിയാത്ര ചെയ്താൽ നിങ്ങൾക്ക് മനോഹരമായ ലക്കം വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും അവിടെ നിങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങുന്നതിനും സൗകര്യങ്ങൾ ഉണ്ട്
8am-5pm ആണ് സമയം

മാട്ടുപ്പെട്ടി ഡാം

മുന്നാർ ടൗണിൽ നിന്നും 13 കിലോമീറ്റർ ടോപ്സ്റ്റേഷൻ റോഡിൽ യാത്രയിൽ നിങ്ങൾക്ക് മാട്ടുപ്പെട്ടി ഡാമിൽ എത്തിചേരാം ടൂറിസം ഡിപാർട്ടുമെന്റ് വക ബോട്ടിങ് സൗകര്യം ഇവിടെ ലഭ്യമാണ് ഇവിടെ നിന്നും 2 കിലോമീറ്റർ മാത്രം അകലത്തിലാണ്  നിങ്ങൾക്കു പ്രക്രതിയുമായി സല്ലപിക്കുന്നതിനുള്ള എക്കോ പോയിന്റ്‌.

ടോപ്സ്റ്റേഷൻ


നിങ്ങൾ ഇപ്പോൾ മേഘങ്ങളേ കൈകൊണ്ടു തൊടാൻ കഴിയുന്നത്ര ഉയരത്തിൽ ആണ് നിൽക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നിപോകും അത്രമാത്രം അടുത്തായി നിങ്ങൾക്ക് മേഘങ്ങളേ ഇവിടെ കാണാൻ സാധിക്കും. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റ കരവിരുത് അതാണ് ടോപ്സ്റ്റേഷൻ

ഇത്രയുമാകുമ്പോഴേക്കും നിങ്ങളുടെ ഒരുദിവസത്തിനു തിരശീല വീഴും ഒരു രാവ് മൂന്നാർ താങ്ങുന്നുവെങ്കിൽ നാളെ നമുക്കായി മറയൂർ ചിന്നാർ കാന്തല്ലൂർ കാത്തിരിക്കുന്നു ഇടുക്കി അവസാനിക്കുന്നില്ല കാഴ്ചയുടെ അത്ഭുതങ്ങൾ നമുക്കായി ഒരുക്കി ഇടുക്കി കാത്തിരിക്കുന്നു

ശുഭയാത്ര

Comments

Popular posts from this blog

മരോട്ടിച്ചാൽ