ആനയാടികുത്ത്
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം...ദൈവത്തിന്റെ സ്വന്തം നാട്ടിൽ അധികമാരും അറിയപ്പെടാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ
വെള്ളച്ചാട്ടം-ആനയാടിക്കുത്ത്.ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഈ സ്ഥലം തമിഴ്നാട്ടിലെ കുറ്റാലം
വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു പതിപ്പാണ്.
അപകടം കൂടാതെ നീന്തലറിയാത്തവർക്കു പോലും കുളിക്കുവാനും, ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ആനയാടിക്കുത്ത് വെള്ളച്ചാട്ടം. വെള്ളത്തിൽ പാതി മുങ്ങി
കിടക്കുന്ന ആനയേപ്പോലുള്ള കല്ല് ഇവിടുത്തെ രസകരമായ കാഴ്ചയാണ്.
തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് "ആനയാടിക്കുത്ത് " .
വഴി :തൊടുപുഴ - കരിമണ്ണൂർ - മുളപ്പുറം - തേക്കിൻകൂട്ടം വഴി(വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം. കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും. ഓർക്കുക... യാത്രക്ക് മനസ്സാണ് പ്രധാനം... <3


Comments
Post a Comment