കാഞ്ഞിരപ്പുഴ
കാഞ്ഞിരപ്പുഴ ഇവിടെ നിന്നു നോക്കിയാല് വാക്കോടന് മല കാണാം. അതിനപ്പുറം ശിരുവാണി. മണ്ണാര്ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര് യാത്ര. ഇതു കാഞ്ഞിരപ്പുഴ. വാക്കോടന് മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന് ചെയ്യാവുന്ന ഡെസ്റ്റിനേഷന്. പാലക്കാട്ട് - കോഴിക്കോട് റൂട്ടില് മണ്ണാര്ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്പ്പടിയില് നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡ റില് കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര് തോട്ടങ്ങള്ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്റെ വടക്കേ ചെരുവില് അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു വാക്കോടന് മലയുടെ തണലിലേക്കാണു യാത്ര. നെല്പ്പാടങ്ങളില് നിന്നുള്ള കാറ്റ് തെങ്ങിന് തോട്ടങ്ങളും കടന്നെത്തുമ്പോള് കുളിരുകൂടിയപോലെ. നാലഞ്ചു പെട്ടിക്കടകളും ചായപ്പീടികയും കനാല്പ്പാലവുമുള്ള ചെറിയൊരു ടൗണിലെത്തി. വര്മംകോട്. ഇടതുഭാഗത്ത് ...